കൊല്ലം: ജില്ലാതല പട്ടയമേള ഇന്ന് വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ ബാലഗോപാൽ അദ്ധ്യക്ഷനാകും. കൊല്ലം താലൂക്കിൽ വർഷങ്ങളായി കടൽ പുറമ്പോക്കിൽ താമസിച്ചുവരുന്ന 506 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൈവശഭൂമിയുടെ അവകാശം ലഭിക്കും. കൊല്ലം താലൂക്ക്- 515, കൊട്ടാരക്കര താലൂക്ക് 25, പുനലൂർ 15, പത്തനാപുരം 29, കുന്നത്തൂർ അഞ്ച്, കരുനാഗപ്പള്ളി നാല് വീതവും പട്ടയങ്ങളാണ് വിതരണം ചെയ്യുക. ആകെ 593 പട്ടയങ്ങളാണ് വിതരണം ചെയ്യുക.
ചടങ്ങിൽ മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ, എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം.മുകേഷ്, പി.എസ്.സുപാൽ, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, എം.നൗഷാദ്, പി.സി വിഷ്ണുനാഥ്, ഡോ. സുജിത്ത് വിജയൻപിള്ള, സി.ആർ.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ്, സബ് കളക്ടർ നിഷാന്ത് സിൻഹാര, എ.ഡി.എം ജി.നിർമ്മൽ കുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.