കൊല്ലം: കടവാടകയിൽ 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ വികലമായ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് കേരള വെജിറ്റബിൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ തീരുമാനം പതിനായിരത്തിലേറെ വ്യാപാരസ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേയ്ക്ക് തള്ളിവിടും. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് കേരള വെജിറ്റബിൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി.കെ.നവാസ്, ജനറൽ സെക്രട്ടറി എം.ജെ.അൻവർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.