ഓടനാവട്ടം: പൂയപ്പള്ളി മരുതമൺ പള്ളി മാർബസേലിയസ് സീനിയർ സെക്കൻഡറി സ്കൂളിൽ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കം കുറിച്ചു. യോഗം സർഗവേദി സാംസ്കാരിക കൂട്ടായ്മയുടെ ചീഫ് അഡ്മിൻ രാജൻ കായ്നോസ് ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി പ്രിൻസിപ്പൽ എസ്.ഐ.ബാലാജി എസ്.കുറുപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യൂസ് കുഴിവിള അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഫ്രാൻസിസ് സാലസ് സ്വാഗതം പറഞ്ഞു. ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്റും സർഗ്ഗവേദി പ്രവർത്തകനുമായ ഷിബുറാവുത്തർ മുഖ്യ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് വി.ഹരികുമാർ, ലേഖസജീവ്, അസാഫ് രാജൻ തുടങ്ങിയവർ സംസാരിച്ചു. റിപ്പോർട്ടർ ഓടനാവട്ടം അശോക് പദ്ധതി വിശദീകരിച്ചു. സ്കൂളിന് ആവശ്യമായ കേരളകൗമുദി പത്രം സ്പോൺസർ ചെയ്തത് സർഗ്ഗവേദി സാംസ്കാരിക കൂട്ടായ്മയാണ്.
പൂയപ്പള്ളി മരുതമൺപള്ളി മാർബസേലിയസ് സീനിയർ സെക്കൻഡറി സ്കൂളിൽ സർഗവേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ വിതരണോദ്ഘാടനം പൂയപ്പള്ളി പ്രിൻസിപ്പൽ എസ്.ഐ ബാലാജി എസ്.കുറുപ്പ് സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ് സാലസിന് പത്രം കൈമാറി നിർവഹിക്കുന്നു. സ്കൂൾ മാനേജർ ഫാ. മാത്യൂസ് കുഴിവിള, സർഗ്ഗവേദി ചീഫ് രാജൻ കായ്നോസ് ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്റ് ഷിബു റാവുത്തർ എന്നിവർ സമീപം