d

കൊല്ലം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.ആർ.ഡി.എസ്.എ- ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

നവീൻബാബു മരണപ്പെടാനുള്ള സാഹചര്യത്തിലേക്ക് നയിച്ച ഗൂഢാലോചനയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിൽ സ്ഥാനത്ത് നിന്ന് നീക്കി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി എ.ഗ്രേഷ്യസ് ആവശ്യപ്പെട്ടു.

കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ്.കെ.ഡാനിയേൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ. സുഭാഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ശ്രീകുമാർ, എ.നൗഷാദ്, ഡി.ഗിരീഷ് കുമാർ, ജില്ലാ പ്രസിഡന്റ് എ.ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മാർച്ചിന് ഐ.ഷിഹാബുദ്ദീൻ, എ.ആർ.അനീഷ്, വി.മിനി, ജി.എസ്.ശ്രീകുമാർ, ഷാജി ചേരൂർ, സന്തോഷ് കുമാർ, ഐ.സബീന, എസ്.ജുനിത, ഐ.നാസറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ റവന്യു ജീവനക്കാർ കറുത്തബാഡ്ജ് ധരിച്ചാണ് ഇന്നലെ ഓഫീസുകളിൽ ഹാജരായത്. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു.