
കൊല്ലം: ആടുവസന്ത നിർമ്മാർജ്ജനം ചെയ്യുന്നതിന് നാളെ മുതൽ രണ്ടാഴ്ചക്കാലം മൃഗസംരക്ഷണ വകുപ്പ് കുത്തിവയ്പ്പ് യജ്ഞം നടത്തും. കാറ്റിലൂടെ പകരുന്ന മാരക രോഗമാണ് ആടുവസന്ത. പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ ഇത് നിയന്ത്രിക്കാൻ കഴിയൂ.
കൊല്ലത്ത് 124324 ആടുകളും പത്തോളം ചെമ്മരിയാടുകളുമുണ്ട്.
നാല് മാസത്തിന് മുകളിൽ പ്രായമുള്ളവയ്ക്കാണ് കുത്തിവയ്പ്. വാക്സിനേഷനായി 166 സ്ക്വാഡുകൾ ജില്ലയിൽ രൂപീകരിച്ചു. വീടുകൾ കയറിയിറങ്ങിയുള്ള കുത്തിവയ്പ്പ് സൗജന്യമാണ്. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെപ്യൂട്ടി ഡയറക്ടർ ഡോ. എ.എൽ.അജിത്ത് അദ്ധ്യക്ഷനായി.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, അസി പ്രോജക്ട് ഓഫീസർമാരായ ഡോ. എസ്.ദിപ്തി, ഡോ.വിനോദ് ചെറിയാൻ, ഡോ. മോളി വർഗീസ്, ഡോ. കെ.ജി.പ്രദീപ്. ഡോ.ഹരിഷ്മ ബാബു, ഡോ. ആര്യ സുലോചനൻ, ഡോ.സോജ എന്നിവർ സംസാരിച്ചു.