 
പേരയം: കുണ്ടറ ഉപജില്ല സ്കൂൾ ശാസ്ത്രമേള, ഗണിത മേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവ പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ എ.ഇ.ഒ റസിയ ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ബിജു, പ്രഥമദ്ധ്യാപകരായ കൊളാസ്റ്റിക്ക, ഷീജ ഗ്ലോറി, ടി. സുമ, ഷീല മേരി, പി.ടി.എ പ്രസിഡന്റുമാരായ എൽ. ജോസഫ്, ജി. ആന്റണി വൈദ്യർ, ബിജു അലോഷ്യസ്, യേശുദാസൻ എന്നിവർ സംസാരിച്ചു.