 
ഓച്ചിറ: ഓച്ചിറ ടൗണിലും പരിസരപ്രദേശങ്ങളിലും തോടുകളിലും അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചും ഗ്രാമപഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെയും ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മാലിന്യം ,റോഡിന്റെ ശോചനീയാവസ്ഥ, തെരുവ് നായ്ക്കളുടെ ശല്യം തുടങ്ങിയ കാര്യങ്ങൾ ഓച്ചിറയിലെ ജനജീവിതം ദുസഹമാക്കിയെന്ന് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അൻസാർ എ.മലബാർ അദ്ധ്യക്ഷനായി. അയ്യാണിക്കൽ മജീദ്, കയ്യാലത്തറ ഹരിദാസ്, അമ്പാട്ട് അശോകൻ, മെഹർഖാൻ ചേന്നല്ലൂർ, എൻ.വേലായുധൻ, ബേബി വേണുഗോപാൽ, ശ്യാമളാരവി, കെ. മോഹനൻ, എസ്. സുൾഫിഖാൻ, ആർ.വി.വിശ്വകുമാർ, സതീഷ് പള്ളേമ്പിൽ, ഷരീഫ് മേമന, ഷാജഹാൻ, എം.കെ.വിജയഭാനു, സത്താർ ആശാന്റയ്യത്ത് തുടങ്ങിയവർ സംസാരിച്ചു.