photo
ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച ദ്വദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന വിഷായാധിഷ്ഠിത ലക്ഷ്യം കൈവരിക്കുന്നതിനായി പഞ്ചായത്തുകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള ദ്വിദിന പരിശീലന പരിപാടിക്ക് അഞ്ചൽ ബ്ലോക്കിൽ തുടക്കമായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീർ അദ്ധ്യക്ഷനായി. കില ജില്ലാ ഫെസിലിറ്റേറ്റർ പി.അനിൽകുമാർ, ആർ.ജി.എസ്.എ കോർഡിനേറ്റർ കെ.ഷിഫാന ഫാത്തിമ എന്നിവർ സംസാരിച്ചു പരിശീലന പരിപാടിയിൽ വിവിധ സെക്ഷനുകളിൽ കിലാ ഫാക്കൽറ്റികളായ പ്രദീപ് കണ്ണംകോട്,സജീബ്, സനിൽ കുമാർ എന്നിവർ ക്ലാസ് നയിച്ചു ചടയമംഗലം , അഞ്ചൽ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, എച്ച്.എം, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, പ്രമോട്ടർമാർ എന്നിവരാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.