vijesh

ഓ​ച്ചി​റ: 104 ഗ്രാം എം.ഡി.എം.എ​യും 107 ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. ഓ​ച്ചി​റ മേ​മ​ന വി​ജേ​ഷ് ഭ​വ​നത്തിൽ വി​ജേ​ഷാണ് (33) അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​നി​യാ​ണ് വി​ജേ​ഷ്. മ​യ​ക്കു​മ​രു​ന്ന് വിൽപ്പ​ന ന​ട​ത്താൻ ഉ​പ​യോ​ഗി​ച്ചിരു​ന്ന സ്​കൂ​ട്ട​റും ക​സ്റ്റ​ഡി​യിലെടുത്തു. സ​മീ​പ​കാ​ല​ത്ത് ജി​ല്ല​യിൽ പിടികൂടുന്ന ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് കേ​സാ​ണി​ത്. എ​ക്‌​സൈ​സ് എൻ​ഫോ​ഴ്‌​സ്‌​മെന്റ് ആൻഡ് ആന്റി നാർ​കോ​ട്ടി​ക് സ്‌​പെ​ഷ്യൽ സ്​ക്വാ​ഡ് സർ​ക്കിൾ ഇൻ​സ്‌​പെ​ക്ടർ എ​സ്.എ​സ്.ഷി​ജുവിന്റെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ എ​ക്‌​സൈ​സ് ഇൻ​സ്‌​പെ​ക്ടർ സി.പി.ദി​ലീ​പ്, അ​സി. എ​ക്‌​സൈ​സ് ഇൻ​സ്‌​പെ​ക്ടർ എ​സ്.പ്രേം ന​സീർ, പ്രി​വന്റീ​വ് ഓ​ഫീ​സർ ജെ.ആർ.പ്ര​സാ​ദ് കു​മാർ, ഇന്റ​ലി​ജൻ​സ് വി​ഭാ​ഗം പ്രി​വന്റീ​വ് ഓ​ഫീ​സർ ആർ.മ​നു, സി​വിൽ എ​ക്‌​സൈ​സ് ഓ​ഫീ​സർ​മാ​രാ​യ ജെ.ജോ​ജോ, ബി.എ​സ്.അ​ജി​ത്ത്, എം.ആർ.അ​നീ​ഷ്, എ​ച്ച്.അ​ഭി​രാം തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.