കൊല്ലം: റവന്യു സേവനങ്ങളെല്ലാം ഒരൊറ്റ റവന്യു സ്മാർട്ട് കാർഡിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജൻ. പുതുതായി നിർമ്മിച്ച കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ കാലാനുസൃതമായ മാറ്റങ്ങളിലൂടെ മെച്ചപ്പെട്ട സേവനം നൽകാൻ പ്രാപ്തമാവുകയാണ്. 558 വില്ലേജ് ഓഫീസുകൾ നിലവിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളായി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖയും സ്മാർട്ട് എന്ന ലക്ഷ്യം പൂർത്തീകരിച്ച് വരികയാണ്.
എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ്, എ.ഡി.എം ജി.നിർമ്മൽ കുമാർ, ഡെപ്യുട്ടി മേയർ കൊല്ലം മധു, കൗൺസിലർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.