d
കണ്ണൂർ ജി​ല്ലാ പഞ്ചായത്ത് പ്രസി​ഡന്റ് പി.പി. ദിവ്യയുടെ രാജി ആവശ്യപ്പെട്ട് ചിന്നക്കടയിൽ കോൺഗ്രസ് നടത്തി​യ പ്രകടനം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കണ്ണൂർ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പേരിൽ കൊലക്കുറ്റം ചുമത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. പിണറായി ഭരണത്തിൽ സി.പി.എമ്മുകാരായ ഉദ്യോഗസ്ഥർക്ക് പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെനും അദ്ദേഹം പറഞ്ഞു. പി.പി. ദിവ്യ സ്ഥാനം രാജിവയ്ക്കണമെന്നും കൊലപാതക കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേന്ദ്രപ്രസാദ്.

ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സൂരജ് രവി, അൻസർ അസീസ്, ജി. ജയപ്രകാശ്, ആദിക്കാട് മധു, എം.എം. സഞ്ജീവ്കുമാർ, ആനന്ദ് ബ്രഹ്‌മാനന്ദ്, തൃദീപ് കുമാർ, ഡി. ഗീതാകൃഷ്ണൻ, എം. നാസർ, പാലത്തറ രാജീവ്, ജി.ആർ. കൃഷ്ണകുമാർ എന്നിവർ സംസാരി​ച്ചു. പ്രതിഷേധ പ്രകടനത്തിന് അലക്‌സാണ്ടർ, കൃഷ്ണകുമാർ, മണികണ്ഠൻ, മുണ്ടയ്ക്കൽ രാജശേഖരൻ, ഗോപാലകൃഷ്ണൻ, മയ്യനാട് അജിത്, ബൈജു ആലുംമൂട്, മണക്കാട് സലീം, മീര രാജീവ്, ഗോപാലകൃഷ്ണപിള്ള, ശങ്കരനാരായണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്‌ബേയിൽ അവസാനിച്ചു.