ശാസ്താംകോട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഈസ്റ്റ്‌ മേഖല സമ്മേളനം മൈനാഗപ്പള്ളി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സിനിമ ഛായാഗ്രഹകൻ കെ. പി.നമ്പ്യാതിരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ഉദയൻ കാർത്തിക അദ്ധ്യക്ഷനായി. പി.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം ആർട്ടിസ്റ്റ് സുജാതനും വിദ്യാഭ്യാസ അവാർഡ് ദാനം പഞ്ചായത്ത് പ്രസിഡന്റ്‌ വർഗ്ഗീസ് തരകനും നിർവഹിച്ചു. ജില്ലാ സെക്രട്ടറി വിൽ‌സൺ ആന്റണി, സുരേന്ദ്രൻ വള്ളിക്കാവ്, ജോയി ഉമ്മന്നൂർ, കെ.അശോകൻ, രാജശേഖരൻ നായർ, മുരളി അനുപമ, വി.ഉണ്ണികൃഷ്ണൻ , ജിജോ പരവൂർ, സുനിൽ ക്ലിയർ, നിസാർ ആവണി , ചന്ദ്രബാബു, നിഷ നിർമ്മാല്യം, നവാസ്, പ്രദീപ്‌ അപ്പാളു, സന്തോഷ്‌ കുമാർ, റജി പ്രയാർ, സോമൻ റെയിൻബോ , സനോജ് ശാസ്താംകോട്ട, തിരക്കഥാ കൃത്ത് ജയേഷ് മൈനാഗപ്പള്ളി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി വിൽ‌സൺ ആന്റണി ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ ഉദയൻ കാർത്തിക അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ പി. മണിലാൽ, നിരീക്ഷകൻ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. . ഭാരവാഹികൾ : എസ്.ശ്രീകുമാർ (പ്രസിഡന്റ്‌), അനി വയനകം (വൈസ് പ്രസിഡന്റ്‌ ) , മധു ഇമേജ് (സെക്രട്ടറി), ബിജു സോപാനം (ജോ. സെക്രട്ടറി) , സുനിൽ ക്ലിയർ (ട്രഷറർ), നിസാർ ആവണി (പി.ആർ.ഒ).