fg

കൊല്ലം: നഴ്സിംഗ് കോളേജിനായി പാരിപ്പള്ളി മെ‌ഡിക്കൽ കോളേജിലെ നഴ്സിംഗ് ഹോസ്റ്റൽ പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആശുപത്രി വളപ്പിൽ കെ.ജി.എസ്.എൻ.എയുടെ നേതൃത്വത്തിൽ നഴ്സുമാർ പ്രതിഷേധ പ്രകടനം നടത്തി.

വിഷ്ണു.ബി.കൃഷ്ണൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ.അരുൺ ബാബു, വി.എസ്.അനുറാണി, നിമിഷ മേരി ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഹോസ്റ്റൽ ഒഴിപ്പിക്കുന്നതിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.