 
കൊല്ലം : ലോക വിദ്യാർത്ഥി ദിനത്തിൽ സർഗ്ഗ വേദി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വായന വേദി പദ്ധതിയുടെ ഭാഗമായി മാർ ബസേലിയസ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദിനപത്രങ്ങളും ബാലസാഹിത്യ വായനാ പുസ്തകങ്ങളും നൽകി. സർഗ്ഗ വേദി വാട്സ് ആപ്പ് കൂട്ടായ്മ ചീഫ് അഡ്മിൻ രാജൻ കൈനോസ് ഉദ്ഘാടനം ചെയ്‌തു. സ്കൂൾ മാനേജർ ഫാദർ മാത്യൂസ് കുഴിവിള അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ് സാലസ് സ്വാഗതം പറഞ്ഞു.
പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാലാജി എസ്. കുറുപ്പ് പുസ്തകങ്ങളും ദിനപത്രവും സ്കൂൾ ഭാരവാഹികൾക്ക് കൈമാറി. ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്റും സർഗ്ഗവേദി വാട്സ്ആപ്പ് കൂട്ടായ്മ അംഗവുമായ ഷിബു റാവുത്തർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.ഹരികുമാർ, അശോക്, ലേഖ സജീവ്,അസാഫ് രാജൻ എന്നിവർ സംസാരിച്ചു. സർഗ്ഗ വേദി അംഗങ്ങൾ, സ്കൂൾ അദ്ധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.