 
ഓടനാവട്ടം: ഐയ്ഡഡ് സ്കൂൾ പ്രധാന അദ്ധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് പദവി ഇല്ലാതാക്കിയ സർക്കാർ ഉത്തരവിനെതിരെ കേരള പ്രൈവറ്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും അനദ്ധ്യാപക അസോസിയേഷനും സംയുക്തമായി വെളിയം ഉപ ജില്ലാ ഓഫീസ് പടിയ്ക്കൽ ധർണ നടത്തി.
ജില്ലാ സെക്രട്ടറി എബ്രഹാം ദാനിയേൽ ധർണ ഉദ്ഘാടനം ചെയ്തു. വെളിയം ഉപജില്ലാ പ്രസിഡന്റ് അജിത കുമാരി അദ്ധ്യക്ഷയായി. ഉപ ജില്ലാ സെക്രട്ടറി പ്രതിഭാ ചന്ദ്രൻ, രാകേഷ് കൃഷ്ണൻ, രാജേഷ് കുമാർ, ബീനാ കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.