ശാസ്താംകോട്ട: കഴിഞ്ഞ നാല് മാസമായി നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന ശൂരനാട് വടക്ക് പഞ്ചായത്തിലെ പുളിമൂട് , മേച്ചിററോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം.

മഴക്കാലമായതോടെ ഈ റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്ക്കരമാണ്. ടൂ വീലറുകൾ ദിവസവും അപകടത്തിൽപ്പെടുന്നു. കാൽനടയാത്ര ഏറെ പ്രയാസകരമാണ്. പുളിമൂട് ജംഗ്ഷന് കിഴക്കുവശമുള്ള ആൾക്കാർക്ക് നിത്യവും കൊല്ലം - തേനി റോഡിലെത്തി ശാസ്താംകോട്ട ,കായംകുളം എന്നീ റെയിൽവേ സ്റ്റേഷൻ ,ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പി.എച്ച് സെന്റർ, പബ്ലിക് മാർക്കറ്റ് എന്നിവടങ്ങളിൽ എത്തപ്പെടുന്നതിന് ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.

ഗതാഗതയോഗ്യമാക്കണം

റോഡ് അടിയന്തരമായി നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് മുസ്ലീം ലീഗ് ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ഒ.കെ. ഖാലിദ് അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ സമിതിയംഗം മക്കവഹാബ് ഉദ്ഘാടനം ചെയ്യ്തു. കുന്നത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ബുറേഷി മുഖ്യപ്രഭാഷണം നടത്തി. സാബു പല്ലശേരി ,ഷാഹുൽ ഹമീദ്, അബ്ദുൽ ഖാദർ, സിദ്ധിഖ്, അബ്ദുൽറാവുത്തർ, മുജീബ്, മുഹമ്മദ് റാവുത്തർ, സുലൈമാൻ റാവുത്തർ, അബ്ദുൽ മജീദ്, ഖുബൈദ്, നാസറുദീൻ, സജീവ്, ജബ്ബാർ, മുജീബ്, ജാഫർകൊച്ചു തുണ്ടിൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായി അബ്ദുൽ അസീസിനെ തിരഞ്ഞെടുത്തു.