patoor-

കൊല്ലം: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിൽ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫുഡ് ടെക്‌നോളജി ആൻഡ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ബയോടെക്‌നോളജിയുടെ നേതൃത്വത്തിൽ സെമിനാറും സ്‌കൂൾകുട്ടികൾക്കായി നിരവധി പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നു. ഫുഡ് ഹൺട്, ഫുഡ് എക്‌സംപോർ, പോസ്റ്റർ മേക്കിംഗ് കോമ്പറ്റീഷൻ, ബ്ലൈൻഡ് ടെസ്റ്റ് എന്നീ മത്സരങ്ങളും അതിന് തക്കതായ ക്യാഷ് പ്രൈസുകളും നൽകും.

ഫുഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥി സംരംഭമായ വാക്വം ഫ്രൈഡ് ചിപ്‌സ് 'ന്യൂട്രിവേവ്' പ്രൊഡക്ട് ലോഞ്ച് കോളേജ് ചെയർമാൻ പ്രൊഫ. കെ.ശശികുമാർ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി റാഥ്റ്റാർ, അഗ്രിബിസിനസ് ഇൻകുബേറ്റ‌ർ, മാനേജർ ഡോ. എസ്.അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി.