rasp-
യു.ഡി.വൈ.എഫ് നേതൃത്വത്തിൽ നടന്ന സെക്രട്ടേറി​യറ്റ് സമരത്തി​ൽ ജയിലിൽ അടയ്ക്കപ്പെട്ട് മോചി​തരായ പ്രവർത്തകർക്ക് ആർ.എസ്.പി​ ജി​ല്ലാ കമ്മി​റ്റി​യുടെ നേതൃത്വത്തി​ൽ നടത്തി​യ സ്വീകരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യു.ഡി.വൈ.എഫ് നേതൃത്വത്തിൽ നടന്ന സെക്രട്ടേറി​യറ്റ് സമരത്തി​ൽ ജയിലിൽ അടയ്ക്കപ്പെട്ട് മോചി​തരായ 16 പേർക്ക് ആർ.എസ്.പി​ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽചിന്നക്കട ബസ് ബേയി​ൽ സ്വീകരണം നൽകി. എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹി​ച്ചു. ആർ. സുനിൽ, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, ആർ.വൈ.എഫ് ദേശീയ വൈസ് പ്രസിഡന്റ് പുലത്തറ നൗഷാദ്, കൊല്ലം മണ്ഡലം സെക്രട്ടറി തൃദീപ്കുമാർ എന്നി​വരെയാണ് സ്വീകരി​ച്ചത്. വിഷ്ണു മോഹൻ, ഷംല നൗഷാദ്, അസൈൻ പള്ളിമുക്ക് എന്നിവർ സംസാരിച്ചു .