കൊല്ലം: ഫാത്തിമ മാതാ കോളേജിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് സ്കൂട്ടറിലിടിച്ച്, ഇരു വാഹനങ്ങളും ഓടിച്ചവർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ പുന്തലത്താഴം സുന്ദരവിലാസത്തിൽ വിജയൻപിള്ളയുടെ (63) കാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.45നായിരുന്നു അപകടം. ചിന്നക്കടയിൽ നിന്ന് പുന്തലത്താഴത്തേക്ക് പോയ സ്കൂട്ടറിൽ എതിർദിശയിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതേ ദിശയിൽ വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.