 
ചവറ: ചവറ സൗത്ത് ഗവ.യു.പി എസ്, ചവറ സൗത്ത് ഗവ. എൽ.വി.പി.എസ്, ഗുഹനന്ദപുരം എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവമേളയുടെ ഉദ്ഘാടനം ഗുഹനന്ദപുരം എച്ച്.എസ്.എസിൽ സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു
.ചവറ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ടി.കെ അനിത സ്വാഗതം പറഞ്ഞു.തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ പിള്ള അദ്ധ്യക്ഷനായി. ഷാജി എസ്.പള്ളിപ്പാടൻ, അപർണ രാജഗോപാൽ, മീനാകുമാരി, പി. സ്മിത, കിഷോർ കെ.കൊച്ചയ്യം, വി.രാജേന്ദ്രപ്രസാദ്, സി. കൃഷ്ണകുമാർ , വി.ശശി, ഡോ.കെ.എസ്.വൈഷ്ണവി , എസ്.അനിൽ കുമാർ , എസ്.അനിതകുമാരി , പി.ജലജ എന്നിവർ സംസാരിച്ചു. പി.ജി .വിനോദ് നന്ദി പറഞ്ഞു.