photo
ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കരുനാഗപ്പള്ളി യൂണിറ്റ് കൺവെൻഷനും ഓണാഘോഷവും കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ ഉദ്‌ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കരുനാഗപ്പള്ളി യൂണിറ്റ് കൺവെൻഷനും ഓണാഘോഷവും കരുനാഗപ്പള്ളി കോഴിക്കോട് ലേക്ക് വ്യൂ റിസോർട്ടിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് കൈലാസ്‌കുമാർ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. ലെൻസ്ഫെഡ് കൊല്ലം ജില്ലാ സെക്രട്ടറി എസ്.ബി. ബിനു മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ സഫിയത്ത്, മുനിസിപ്പൽ എൻജിനീയർ ബിജു ലെൻസ്ഫെഡ് കൊല്ലം ജില്ലാ ജോ.സെക്രട്ടറി ഷവാദ്, കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ്‌ - ഇൻചാർജ് വിഷ്ണുരാജ്, സെക്രട്ടറി എസ്.ജെ. ഷീജ, ട്രഷറർ വിനു എന്നിവർ സംസാരിച്ചു. സെക്രട്ടറി അൻസിയ അസീസ് സ്വാഗതം പറഞ്ഞു.