കൊല്ലം: ശിശുദിനാഘോഷങ്ങളിലെ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ എന്നിവരെ വർണോത്സവത്തിലെ പ്രസംഗ മത്സരത്തിൽ തിരഞ്ഞെടുത്തതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് അറിയിച്ചു. പ്രസംഗ മത്സരത്തിൽ വിജയിച്ച എൽ.പി, യു.പി വിഭാഗത്തിലെ ആദ്യത്തെ മൂന്ന് കുട്ടികളെ വീതം സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കും. സംസ്ഥാന മത്സരത്തിൽ വിജയിച്ചാൽ തിരുവനന്തപുരത്ത് ശിശുദിനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കുട്ടികളുടെ നേതാക്കന്മാരായി ഇവർക്ക് പങ്കെടുക്കാം.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ മത്സരങ്ങൾ, അനുബന്ധ പരിപാടികൾ, വിത ഉത്സവം, കിഡ്‌സ് റൺ, പട്ടം പറത്തൽ, ചെസ്, ക്യാരംസ്, ക്വിസ് മത്സരം, കാർട്ടൂൺ, സാഹിത്യരചനാ മത്സരങ്ങൾ എന്നിവ നടക്കും.
27 ന് സാഹിത്യ രചന മത്സരങ്ങൾ കൊല്ലം കെ.എച്ച് ടൗൺ യു.പി സ്‌കൂളിൽ രാവിലെ 9 മുതൽ നടക്കും. ഫോൺ: 9747402111, 9895345389.
കുട്ടികളുടെ പ്രധാനമന്ത്രി
കുട്ടികളുടെ പ്രധാമന്ത്രിയായി ബഹിയ ഫാത്തിമ, പ്രസിഡന്റായി മാനവ്, സ്പീക്കറായി ആഷ്നഫാത്തിമ എന്നിവരെ തിരഞ്ഞെടുത്തു.
ആദ്യ മൂന്ന് സ്ഥാനം നേടിയവർ
എൽ.പി വിഭാഗം: ബഹിയ ഫാത്തിമ (പ്രധാനമന്ത്രി), ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ കുളത്തുപ്പൂഴ, അബ്രാർ.ടി.നസീം, (സ്വാഗത പ്രസംഗം), കേന്ദ്രീയ വിദ്യാലയം കൊല്ലം, എസ്.ആർ.അക്ഷജ. (നന്ദി പ്രസംഗം), ജി.എൽ.പി.ജി.എസ് പെരിനാട്.
യു.പി വിഭാഗം: മാനവ്, (പ്രസിഡന്റ്) ജി.എം.യു.പി.എസ് കടയ്ക്കൽ, ആഷ്ന ഫാത്തിമ, (സ്പീക്കർ) ജി.എച്ച്.എസ്.എസ് തേവന്നൂർ, നദീം ഇഹ്‌സാൻ, ജി.യു.പി.എസ് കുളത്തൂപ്പുഴ.
എച്ച്.എസ് വിഭാഗം: സി.എ.ശിവനന്ദൻ (സെന്റ് മേരീസ് എച്ച് എസ് ആര്യങ്കാവ്), നേഹ (ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്), എസ്.അനഘ (ജി.യു.എച്ച്.എസ്.എസ്, കൊറ്റൻകുളങ്ങര).
എച്ച്.എസ്.എസ് വിഭാഗം: മുഹമ്മദ് സഫ്വാൻ (ആർ.വി.എസ്.എം എച്ച്.എസ്.എസ്, പ്രയാർ), ഇഷ മുഹമ്മദ് (സെന്റ് അലോഷ്യസ് എച്ച്.എസ് എസ്, കൊല്ലം), അൽന കുഞ്ഞുമോൻ (എൻ.എസ്.എസ് എച്ച്.എസ്.എസ്, ചാത്തന്നൂർ)