കൊട്ടാരക്കര: അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ 38-ാം അനസ്മരണ ദിനാചരണം നാളെ വൈകിട്ട് 4ന് ധന്യാ ഓഡിറ്റോറിയത്തിൽ നടക്കും. കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽനടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ.പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.എൻ .ഗംഗാധരൻനായർ അദ്ധ്യക്ഷനാകും. ചലച്ചിത്ര നടി ശ്രീലതാ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര നിർമ്മാതാവും സാംസ്കാരിക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ അഡ്വ. കെ.അനിൽകുമാർ അമ്പലക്കര കലാ സാംസ്കാരിക പ്രതിഭകളെ ആദരിക്കും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ജി.കലാധരൻ ആമുഖ പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് കലാകാരന്മാരെ ആദരിക്കും. ശ്രീലതാ നമ്പൂതിരി, കലാമണ്ഡലം വിജയകൃഷ്ണനുണ്ണിത്താൻ, അജീഷ് കോട്ടാത്തല എന്നീ കലാകാരന്മാരെയും അഡ്വ.ഡി.എസ്. സുനിൽ,പ്രൊഫ.ജോൺ കുരാക്കാർ, കനകലത, സിതാര, സി.ഐ.രശ്മിദേവി, നന്ദന വിനീഷ് എന്നിവരെയും ചടങ്ങിൽ ആദരിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, ജി.തങ്കപ്പൻപിള്ള , അഡ്വ.കെ. ഉണ്ണികൃഷ്ണമേനോൻ,കണ്ണാട്ട് രവി, അരുൺ കാടാംകുളം, എം.എം.ഇസ്മയിൽ എന്നിവർ സംസാരിക്കും. അഡ്വ. ആർ.കൃഷ്ണകുമാർ സ്വാഗതവും എൻ.സൈനുലാബ്ദീൻ നന്ദിയും പറയും. ശോഭ മോഹൻ, ഷൈലജ, വിനുമോഹൻ, അനുമോഹൻ എന്നിവർ പങ്കെടുക്കും.