
കൊല്ലം: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ കൊല്ലം ചിന്നക്കടയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.വ്യക്തിഗത ബാങ്കിംഗ്, ലോക്കർ സൗകര്യം, വിവിധ നിക്ഷേപ- വായ്പ സേവനങ്ങൾ എന്നിവ ശാഖയിൽ ലഭ്യമാണ്. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ലാലാസ് ഗ്രൂപ്പ് എം.ഡി വിനോദ് ലാൽ എ.ടി.എം കൗണ്ടറും കിംസ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അർജുൻ ആത്മാറാം സേഫ് ഡെപ്പോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ മേയർ ഹണി ബെഞ്ചമിൻ, ചാർട്ടേർഡ് അക്കൗണ്ടന്റ് സി.എസ്. സാബു, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വി. സുദേവ് കുമാർ, ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് രജീഷ് കളപ്പുരയിൽ, റീജണൽ ഹെഡ് പ്രദീപ് നായർ, ക്ലസ്റ്റർ ഹെഡ്സ് ജി. ജ്ഞാന സ്റ്റാലിൻ, ജി.എൽ. ലജീവ്, ബ്രാഞ്ച് ഹെഡ് എസ്. വിജിത്ത് എന്നിവർ സംസാരിച്ചു.