d

കൊല്ലം: ഹൃദയസ്തംഭനത്തെ തുടർന്ന് സൗദിയിൽ മരിച്ച വടക്കേവിള സ്വദേശിയുടെ മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തിക്കും. സൗദിയിൽ വാട്ടർ ടാങ്കർ ഡ്രൈവറായിരുന്ന വടക്കേവിള കടകംപള്ളി ഉദയശ്രീ നഗർ- 46 അഞ്ജുവില്ലയിൽ എസ്.കെ.അനിയാണ് (54) മരിച്ചത്. ആഗസ്റ്റ് 3നായിരുന്നു മരണം. ശനിയാഴ്ച പുലർച്ചെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ കൊണ്ടുവരും. തുടർന്ന് വീട്ടിലെത്തിച്ച ശേഷം രാവിലെ 8ന് പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിക്കും. ഭാര്യ: ഡി.ലൈജു (അദ്ധ്യാപിക, പുതിയകാവ് സെൻട്രൽ സ്കൂൾ). മക്കൾ: അഞ്ജു അനി (എസ്.ബി.ഐ, ആറ്റിങ്ങൽ), അഡ്വ. മഞ്ജു അനി.