shari-
ശബരിമല നിയുക്ത മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ലാലു പൊന്നാട അണിയിക്കുന്നു

കൊല്ലം: നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിൽ സ്വീകരണം നൽകി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ലാലു പൊന്നാട അണിയിച്ച് ആദരിച്ചു. മനോജ് തറമേൽ അദ്ധ്യക്ഷത വഹിച്ചു.

ചവറ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. സജി വിഷ്ണത്ത്കാവ്, അജയകുമാർ കാവനാട്, പ്രസാദ് നമ്പി, ജയശ്രീ, ചന്ദ്രശേഖരപിള്ള, ജയകുമാർ, പ്രസാദ് എന്നിവർ സംസാരിച്ചു