കൊല്ലം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിഷൻ പ്ലസ് പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടികജാതി വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും എൻജിനിയറിംഗ് പ്രവേശന പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ യഥാക്രമം എ2, എ ഗ്രേഡും നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ജില്ലയിൽ സ്ഥിരതാമസക്കാരായവർക്കും മറ്റ് ജില്ലകളിൽ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പരിശീലനം ചെയ്യുന്നവർക്കും സംസ്ഥാനതലത്തിൽ എം. പാനൽ ചെയ്ത സ്ഥാപനങ്ങളിൽ പരിശീലനം ചെയ്യുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷയ്ക്കൊപ്പം കോഴ്സ് സർട്ടിഫിക്കറ്റ് പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പരിശീലനം ചെയ്യുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, പാസ് ബുക്ക് പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ നവംബർ 10 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0474-2794996.