syam-
കുറ്റിയിൽ ശ്യാം സംസ്ഥാന പ്രസിഡന്റ്

കൊല്ലം: മദ്രസകളുടെ പ്രവർത്തനം നിറുത്തണമെന്നും ഗ്രാന്റ് നൽകരുതെന്നുമുള്ള നിർദ്ദേശം കേന്ദ്ര- ബാലാവകാശ കമ്മിഷൻ ഉടൻ പുനപരിശോധിക്കണമെന്ന് മുസ്ലിം എഡ്യുക്കേഷൻ ഫ്രണ്ട് സംസ്ഥാന വാർഷിക പ്രവർത്തകസമിതിയോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഒരു മദ്രസയ്ക്കും കേന്ദ്ര ഗവൺമെന്റിന്റെ ഗ്രാന്റോ ശമ്പളമോ ലഭിക്കുന്നില്ല. ജനാധിപത്യ സംവിധാനത്തിൽ ഇത്തരത്തിലുള്ള കടന്നാക്രമണം മുസ്ലീം സമുദായം വളരെ ജാഗ്രതയോടെയാണ് കാണുന്നതെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് കുറ്റിയിൽ ശ്യാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ സത്താർ മൗലവി, നാസർ മന്നാനി, ഷാഹുൽ ഹമീദ് മുസ്ലീയാർ, കൊട്ടുകാട് നാസർ, എ. യൂനസ് കുഞ്ഞ്, ചന്ദനത്തോപ്പ് നിസാമുദ്ദീൻ, ഉമയനല്ലൂർ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി കുറ്റിയിൽ ശ്യാമിനേയും, ജനറൽ സെക്രട്ടറിയായി കുരീപ്പുഴ ഷാനവാസിനേയും വീണ്ടും തിരഞ്ഞെടുത്തു. എം.അബ്ദുൽ റഹിം, യൂനസ് കുഞ്ഞ് (വൈസ് പ്രസിഡന്റുമാർ), അഡ്വ.ഷറഫുദ്ദീൻ, സത്തർ മൗലവി (സെക്രട്ടറിമാർ), എം.ഷിജീർ (ട്രഷറർ) എന്നവരാണ് മറ്റു ഭാരവാഹികൾ.