cccc
സജിയുടെ വീടിനകത്ത് വാനരക്കൂട്ടം നാശം വരുത്തിയ നിലയിൽ

കുളത്തൂപ്പുഴ: വാനരക്കൂട്ടം വീടിനകത്ത് കയറി ഭക്ഷണ സാധനങ്ങളടക്കം നശിപ്പിച്ചു. ചോഴിയക്കോട് മിൽപ്പാലം എസ്.കെ.നിവാസിൽ സജിയുടെ വീട്ടിൽ ആണ് വാനരക്കൂട്ടം ഓട് പൊളിച്ച് അകത്തു കയറി വീടിനുള്ളിൽ മുഴുവൻ നാശ നഷ്ടം ഉണ്ടാക്കിയത്. സജി കൂലിപ്പണിക്കും ഭാര്യ അങ്കണവാടിയിലും പോയ സമയത്താണ് സംഭവം. കുട്ടികളുടെ തുണികളടക്കം മുഴുവൻ നശിപ്പിച്ചു. വീടിന്റെ വാതിൽ തുറന്നപ്പോൾ സജിയുടെ ഭാര്യാ സരിതയെയും വാനരന്മാർ ആക്രമിക്കാൻ ഓടിച്ചു.