 
കരിങ്ങന്നൂർ: ഗവ.യു.പി.എസിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് നെസിൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന,ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷൈൻ കുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷന്മാരായ ബി.ബിജു,എച്ച്.സഹീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ലിജി, ജെ.അമ്പിളി,വട്ടപ്പാറ നിസാർ, കെ.വിശാഖ്, ടി.കെ.ജ്യോതിദാസ്, എ.കെ. മെഹറുനിസ, സി.ഡി.എസ് ചെയർപേഴ്സൺ സജിത ബൈജു, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല, എം.പി.ടി. എ പ്രസിഡന്റ് ആതിര, സ്റ്റാഫ് സെക്രട്ടറി റിയാസ് , ജി.കെ .മുരുകേഷ്, എസ്.അജിത്ത്, നിസാമുദ്ദീൻ,യൂസഫ് പ്ലാമുറ്റം എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു.