കൊട്ടാരക്കര: ഓടിയും നടന്നും ചാടിയുമെക്കെ മിന്നും പ്രകടനം കാഴ്ചവച്ച റവന്യു ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം പിന്നിട്ടപ്പോൾ അഞ്ചൽ ഉപജില്ല മുന്നിൽ. 96 ഇനങ്ങളിൽ 26 ഇനങ്ങൾ പൂർത്തിയായപ്പോൾ ഏഴ് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പടെ 79 പോയിന്റുമായാണ് അഞ്ചൽ മുന്നിലെത്തിയത്.
7 സ്വർണവും 6 വെള്ളിയും 3 വെങ്കലവും നേടി കൊല്ലം 62 പോയിന്റുമായി രണ്ടാം സ്ഥാനത്തും 1 സ്വർണവും 5 വെള്ളിയും 2 വെങ്കലവുമുൾപ്പടെ 29 പോയിന്റുമായി പുനലൂർ മൂന്നാം സ്ഥാനത്തുമെത്തി. കൊട്ടാരക്കര (21.5), ചാത്തന്നൂർ (21), ചവറ (14.5), കുളക്കട (8), വെളിയം (7), കുണ്ടറ (7), ചടയമംഗലം (7), കരുനാഗപ്പള്ളി (5) എന്നീ ക്രമത്തിലാണ് പിന്നിലുള്ളവർ.
സ്കൂളുകളിൽ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ സ്കൂളാണ് ആദ്യ ദിനത്തിൽ ഒന്നാമത്. 3 സ്വർണവും 4 വെള്ളിയും 1 വെങ്കലവും ഉൾപ്പടെ 28 പോയിന്റ് സ്വന്തമാക്കി. അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും (16 പോയിന്റ്) പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട് (12 പോയിന്റ്).