al

പുത്തൂർ: പുത്തൂർ ആലയ്ക്കൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. തേവലപ്പുറം കിഴക്ക് പള്ളികിഴക്കതിൽ വീട്ടിൽ മധുസൂദനൻ പിള്ളയാണ് (57) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ആറ്റുവാശേരി കടമ്പനാകുഴി വീട്ടിൽ അദ്വൈതിനെ (24) പരിക്കുകളോടെ ഭരണിക്കാവിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് 3 ഓടെയായിരുന്നു അപകടം. പ്രദേശത്തെ ബാങ്കിൽ നിന്ന് സ്കൂട്ടറിൽ ഇറങ്ങിവരുകയായിരുന്ന മധുസൂദനൻപിള്ള റോഡ് ക്രോസ് ചെയ്യുമ്പോൾ പൂത്തൂർ ഭാഗത്തേക്ക് പോയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്കൂട്ടർ പൂർണമായും തകർന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മധുസൂദനനെ കൊട്ടാരക്കര താലൂക്ക് അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ. ഭാര്യ: ലതാകുമാരി. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി. മരുമകൻ: സുമേഷ്.