കൊല്ലം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കോർപ്പറേഷൻ സോണൽ ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം അഞ്ചാലുംമൂട് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രാക്കുളം സുരേഷ് ഉദ്ഘാടനം ചെയ്തു. പനയം സജീവ് അദ്ധ്യക്ഷത വഹിച്ചു. പുന്തല മോഹനൻ, ഓമനക്കുട്ടൻ പിള്ള, ജെഅനിൽകുമാർ, സരസ്വതി രാമചന്ദ്രൻ, എം.ബി. ഹെൻട്രി, ചെറുകര രാധാകൃഷ്ണൻ, ബാലചന്ദ്രൻ പിള്ള, ചിന്നു മോൾ തുടങ്ങിയവർ സംസാരിച്ചു. അഷ്ടമുടി സലിം സ്വാഗതവും സുഭാഷ് ചന്ദ്രബോസ് നന്ദിയും പറഞ്ഞു. സുധീർ, കുരീപ്പുഴ അനിൽ, വില്യം ജോർജ്, വി​.പി​. വിധു, ശശികുമാർ, കെ.വി. അജിത്ത്, ഷീല പനയം തുടങ്ങിയവർ നേതൃത്വം നൽകി.