 
ചവറ : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറയിൽ നിന്ന് ശങ്കരമംഗലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ആർ.അരുൺ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് അദ്ധ്യക്ഷനായി. ചവറ ഗോപകുമാർ, അഡ്വ.സുരേഷ് കുമാർ, ചിത്രാലയം രാമചന്ദ്രൻ, എം.സുശീല, പ്രഭ അനിൽ, പി.ആർ ജയപ്രകാശ്, കിഷോർ അമ്പിലാക്കര, പുഷ്പരാജൻ, കിടങ്ങിൽ സന്തോഷ്, ബാബു ജി.പട്ടത്താനം, ആർ.ജി ജി, കെ.അനിൽകുമാർ, ശിവ ശങ്കരകുരുക്കൾ,ഉല്ലാസ് ചെമ്പകശ്രീ, സതീശൻ, വാര്യത്ത് മോഹൻ കുമാർ, വി.ജയചന്ദ്രൻ, അജയൻ ഗാന്ധിത്തറ, റോസ് ആനന്ദ്, ഉഷാകുമാരി, വിജി, കൃഷ്ണപ്രസാദ്, ദേവദാസ്,ജാക്ക്സൺ,. മിത്രാത്മജൻ, നവാസ്, വിൻസന്റ്, ജയിംസ്, ചവറ അനി, വനജൻ, മോഹൻ നിഖിലം, രാജേന്ദ്രൻ രാജ്ഭവൻ, വിക്രമൻ തുടങ്ങിയവർ നേതൃത്വം നൽകി.