കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്ന് പാറ്റേൺ/ സി.ബി.സി പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശിക ഒടുക്കാനുള്ള അവസരം 31 വരെ ദീർഘിപ്പിച്ചു. കുടിശിക യഥാസമയം ഒടുക്കിയില്ലെങ്കിൽ റിക്കവറി നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അറിയിച്ചു. ഫോൺ: 0474- 2743587.