babu-56

കരുനാഗപ്പള്ളി: മരംകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. അയണിവേലിക്കുളങ്ങര വടക്ക് കാഞ്ഞിരംകുന്നേൽ കിഴക്കതിൽ ബാബുവാണ് (56) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അപകടം. കല്ലേലിഭാഗത്തള്ള ഒരു വീട്ടിൽ തേങ്ങ അടർത്തുന്നതിനിടയിൽ കാൽ വഴുതിയാണ് താഴെ വീണത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് മരണം. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: നിത്യബാബു, നിബിൻ ബാബു. മരുമകൻ: സജീവ്.