കൊല്ലം: കളക്ടറേറ്റ് സ്ഫോടനക്കേസിൽ അന്തിമവാദം ഇന്ന് നടക്കും. 2016 ജൂണിൽ കൊല്ലം കളക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതിക്ക് മുന്നിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ബേസ് മൂവ്‌മെന്റ് സംഘടനയിലെ അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നീ മധുര സ്വദേശികളാണ്‌ പ്രതികൾ. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദങ്ങൾ കോടതി ഇന്ന് കേൾക്കും. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ജി.ഗോപകുമാറാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി ആർ.സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസുമാണ് ഹാജരാകുന്നത്.