കൊല്ലം: വയലാർ രാമവർമ്മ അനുസ്മരണത്തോടനുബന്ധിച്ച് ജനാഭിപ്രായ വേദി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. 30 വരിയിൽ കവിയാത്ത സ്വന്തം കവിതകൾ 23നകം അഡ്വ. കുളമട ഉണ്ണി, ജനറൽ സെക്രട്ടറി ജനാഭിപ്രായവേദി, മലയാളിസഭ നഗർ 137, തേവള്ളി, കൊല്ലം എന്ന വിലാസത്തിൽ ലഭിക്കണം. പ്രായഭേദമേന്യ എല്ലാവർക്കും പങ്കെടുക്കാം. സമ്മാനാർഹമായ കവിതകൾക്ക് 27ന് നടക്കുന്ന വയലാർ അനുസ്മരണ സമ്മേളനത്തിൽ സമ്മാനം നൽകും. ഫോൺ: 9846545521.