 
പോരുവഴി: ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 2 ദിവസത്തെ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഉദ്ഘാടന സമ്മേളനം നടത്തി. ശാസ്ത കോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. സ്കൂൾ എച്ച്.എം അജിത സ്വാഗതം പറഞ്ഞു. സിനിമ താരം മത്തായി സുനിൽ മുഖ്യ അതിഥിയായി.ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ കലോത്സവ സന്ദേശം നൽകി.വാർഡ് മെമ്പർ സൗമ്യ, വാസുദേവൻ, ജി.ശ്രീകുമാർ, രശ്മി, സുധാകുമാരി, സ്റ്റാഫ് സെക്രട്ടറി ആർ.ഗോപാലകൃഷ്ണപിള്ള, കൃഷ്ണാബിക, ബി.രാജേന്ദ്രൻ, അജന്തകുമാരി, മഞ്ജുലളിത എന്നിവർ സംസാരിച്ചു .