കൊല്ലം: തട്ടാമല മേപ്പാട്ട് ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണവും യോഗീശ്വരസ്വാമിയുടെ പുതിയ ശ്രീകോവിലിൽ പുനഃപ്രതിഷ്ഠയും മറ്റ് ഉപദേവതകളുടെ പുനഃപ്രതിഷ്ഠയും തുടങ്ങി. 20ന് സമാപിക്കും. എല്ലാദിവസവും രാവിലെ 6ന് അഷ്ടദ്രവ്യസഹിതം മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, പ്രതിമാശുദ്ധി, തിലഹവനം, കാൽകഴുകിച്ചൂട്ട്, വിഷ്ണുസഹസ്രനാമ ജപം, 9ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം. ഇന്ന് രാവിലെ 10.30ന് സർപ്പദേവതകൾക്ക് നൂറുംപാലും, പാൽപ്പായസഹോമം, വൈകിട്ട് 6.30ന് സോപാനസംഗീതം, ദീപാരാധന, തുടർന്ന് കഞ്ഞിസദ്യ, സർപ്പബലി. നാളെ വൈകിട്ട് 6.30ന് സോപാനസംഗീതം, ദീപാരാധന, തുടർന്ന് ഗണപതിപൂജ, പ്രസാദശുദ്ധി, അസ്ത്രകലശം, രക്ഷോഘ്ന ഹോമം, വാസുതഹോമം, വാസ്തുകലശങ്ങൾ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, അത്താഴപൂജ.

20ന് രാവിലെ 9നും 10നും മദ്ധ്യേ യോഗീശ്വര സ്വാമിയുടെയും ഉപദേവതകളുടെയും പുനഃപ്രതിഷ്ഠയും കലശാഭിഷേകവും. തുടർന്ന് ചുറ്റമ്പല സമർപ്പണം.