കൊല്ലം: ചാത്തന്നൂർ ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് 98 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. 6 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും 3 മൂന്നാംസ്ഥാനവും നേടിയാണ് ചാമ്പ്യൻമാരായത്.
പസിലിൽ ശ്രീധന്യ, സിംഗിൾ പ്രോജക്ടിൽ അനഘ, കൺസ്ട്രക്ഷനിൽ സ്നേഹ, സ്റ്റിൽ മോഡലിംഗിൽ അഭിനവ്, വർക്കിംഗ് മോഡലിൽ മോനിഷ്, ഗെയിമിൽ വർഷ എന്നിവർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. അപ്ലൈഡ് കൺസ്ട്രക്ഷനിൽ അദ്വൈത്, നമ്പർ ചാർട്ടിൽ അനന്യ എന്നിവർ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. ആകെയുള്ള 12 ജനങ്ങളിൽ സമ്മാനവും എ ഗ്രേഡും ലഭിച്ചു.