 
കരുനാഗപ്പള്ളി: നഗരസഭയിലെ മുപ്പതാം ഡിവിഷന്റെ പരിധിയിൽ വരുന്ന കൊച്ചുമാംമൂട്- വളാലിൽ മുക്ക് റോഡിന്റെ ഉദ്ഘാടനം സി. ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. വാർഡ് കൗൺസിലർ സിംലാൽ, സുരേഷ് പനക്കുളങ്ങര, ശോഭാജഗദപ്പൻ, സുഭാഷ് ബോസ്, പി.വി.ബാബു ഹരിലാൽ, ഷാജഹാൻ, രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.