
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2024 ഓഗസ്റ്റ്-സെപ്തംബർ ബാച്ചിൽ അഡ്മിഷൻ ലഭിച്ചവർക്കുള്ള ആദ്യ കൗൺസിലിംഗ് ഇന്ന് കോഴിക്കോട് ഫാറൂഖ് കോളേജ് ഒഴികെയുള്ള മറ്റ് എല്ലാ പഠനകേന്ദ്രങ്ങളിലും നടക്കും. അഡ്മിറ്റ് കാർഡ് ലഭിച്ചവർ രാവിലെ 10ന് അതത് എൽ.എസ്.സികളിൽ എത്തണം. തലശ്ശേരി ബ്രണ്ണൻ കോളേജിലെ നാലുവർഷ ബിരുദ പഠിതാക്കൾക്ക് 25ന് പഠന സാമഗ്രികൾ വിതരണം ചെയ്യും. ഫാറൂഖ് കോളേജിലെ കൗൺസിലിംഗ് തീയതി പിന്നീട് അറിയിക്കും.