a
ഓയൂർ ടൗൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, വെഞ്ഞാറമൂട് അൽ -ഹിബ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ കണ്ണ് പരിശോധനയും ചിത്ര രചനാ മത്സരവുംവിഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രസാദ് അമ്പാടി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : ഓയൂർ ടൗൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, വെഞ്ഞാറമൂട് അൽ -ഹിബ കണ്ണാശുപത്രിയുടെ സഹകരണത്തോടെ വെളിനല്ലൂർ ഇ.ഇ.ടി യു.പി, സ്കൂളിൽ 250 വിദ്യാർത്ഥികളുടെ കണ്ണ് പരിശോധനയും 50 വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്ര രചനാ മത്സരവും നടത്തി. സ്കൂൾ ഹാളിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ക്ലബ്‌ പ്രസിഡന്റ്‌ എസ്. പ്രഭാകരൻ അദ്ധ്യക്ഷനായി. വിഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രസാദ് അമ്പാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബി.എസ്.ഷംല സ്വാഗതം പറഞ്ഞു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഉണ്ണികൃഷ്ണപിള്ള,സ്റ്റാഫ്‌ സെക്രട്ടറി സാലി ജോൺ, നിസാമുദീൻ, ക്ലബ്‌ സെക്രട്ടറി പി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്ര രചനാ മത്സരം പീസ് പോസ്റ്റർ ഡിസ്ട്രിക്ട് ചെയർപേഴ്സൺ എസ്. നിസാമുദീൻ ഉദ്ഘാടനം ചെയ്തു. 20 വിദ്യാർത്ഥികൾക്ക് ക്ലബ്‌ കണ്ണട നൽകുന്നതും തുടർ ചികിത്സാസൗകര്യം നൽകുന്നതുമാണ്. യോഗത്തിന് ക്ലബ്‌ ട്രഷറർ വിജയകുമാരൻ പിള്ള നന്ദി പറഞ്ഞു.