ukf-
ഐ.സി.ടി അക്കാഡമി ഇൻഫോസിസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള എൻജി​നീയറിംഗ്, ആർട്‌സ്, സയൻസ് അവസാന വർഷ വിദ്യാർത്ഥികൾക്കായി തി​രഞ്ഞെടുത്ത ക്യാമ്പസുകളിൽ നടത്തുന്ന 'ഫിനിഷിംഗ് സ്‌കൂൾ ഫോർ എംപ്ലോയബിലിറ്റി' പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളേജിൽ തമിഴ്‌നാട് ഐ.സി.ടി അക്കാഡമി കോർപ്പറേറ്റ് ഇനിഷ്യേറ്റീവ്‌സ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൽ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഐ.സി.ടി അക്കാഡമി ഇൻഫോസിസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള എൻജി​നീയറിംഗ്, ആർട്‌സ്, സയൻസ് അവസാന വർഷ വിദ്യാർത്ഥികൾക്കായി തി​രഞ്ഞെടുത്ത ക്യാമ്പസുകളിൽ നടത്തുന്ന 'ഫിനിഷിംഗ് സ്‌കൂൾ ഫോർ എംപ്ലോയബിലിറ്റി' പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ചു. തമിഴ്‌നാട് ഐ.സി.ടി അക്കാഡമി കോർപ്പറേറ്റ് ഇനിഷ്യേറ്റീവ്‌സ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൽ. സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷ്വറൻസ് (ബി.എഫ്.എസ്.ഐ), റീട്ടെയിൽ, ഇ കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (കെ പി ഒ) മേഖലകളിൽ വിദ്യാർത്ഥികളെ പുതിയകാലത്തെ മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ നിലനിറുത്താൻ പ്രാപ്തരാക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യം നേടുന്നതിന് സഹായിക്കാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

കോളേജ് എക്‌സിക്യുട്ടി​വ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ.വി.എൻ അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, തമിഴ്‌നാട് ഐ.സി.ടി അക്കാഡമി കോർപ്പറേറ്റ് ഇനിഷ്യേറ്റീവ്‌സ് മാനേജർ എൻ. സുമൻ, യു.കെ.എഫ് ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, യു.കെ.എഫ് പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, പി.ടി.എ പാട്രൺ എ. സുന്ദരേശൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ നീതു സൂസൻ അലക്‌സ്, നിയാസ് സലിം എന്നിവർ സംസാരിച്ചു.