എഴുകോൺ : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എഴുകോൺ രാജീവ്ജി ഭവനിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം എഴുകോൺ റെയിൽവേ സ്റ്റേഷൻ ചുറ്റി ടൗണിൽ സമാപിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയപ്രകാശ് നാരായണന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സി.ആർ. അനിൽകുമാർ ചാലുക്കോണം അനിൽകുമാർ, കുടവട്ടൂർ രാധാകൃഷ്ണൻ, ബിനു കോശി, മാത്തുണ്ണി തരകൻ, ഷാബു രവീന്ദ്രൻ, ശ്രീലങ്ക ശ്രീകുമാർ, സുശീൽ കുമാർ, രവീന്ദ്രൻ പിള്ള കെ.ജി.ഉണ്ണിത്താൻ, രേഖ ഉല്ലാസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹർബാൻ , സൂസൻ വർഗീസ്, ഭാവന, ഗീതമ്മ , പ്രസന്ന തമ്പി എന്നിവർ സംസാരിച്ചു. ഷാജിമോൻ, തോമസ് പണിക്കർ, വിനോദ് പിള്ള, ജോൺസൺ, സതീശൻ, ഗോപാലകൃഷ്ണൻ, ഡോ.കുഞ്ചാണ്ടി, അലിയാർ കുഞ്ഞ്, സത്യപാലൻ, രാകേഷ് കൊന്നയിൽ, രാജിലാൽ, വിജയൻ കരുവേലിൽ, സഹദേവൻ, രാജൻ, ജോയി കാമ്പിയിൽ, ജോൺസൺ, ഡാനിയേൽ, സുദേശൻ കോട്ടത്തല , ശിവദാസൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.