കൊട്ടാരക്കര: കൗമാര കായിക മേളയ്ക്ക് കൊടിയിറങ്ങാൻ ഇനി ഒരു പകൽദൂരംമാത്രം ശേഷിക്കെ കപ്പടിക്കാൻ അഞ്ചലിന്റെ തേരോട്ടം. 96 ഇനങ്ങളിൽ 67 എണ്ണം പൂർത്തിയായപ്പോൾ 18 സ്വർണവും 9 വെള്ളിയും 9 വെങ്കലമുൾപ്പടെ 168 പോയിന്റ് നേടിയാണ് അഞ്ചൽ ഉപജില്ല വ്യക്തമായ ലീഡുറപ്പിച്ചത്. 111.5 പോയിന്റ് നേടിയ കൊല്ലം ഉപജില്ലയാണ് രണ്ടാമത്. 13 സ്വർണവും 11 വെള്ളിയും 8 വെങ്കലവുമാണ് കൊല്ലം ഇതുവരെ സ്വന്തമാക്കിയത്.

5 സ്വർണവും 11 വെള്ളിയും 9 വെങ്കലവും നേടി 88 പോയിന്റുമായി പുനലൂരാണ് മൂന്നാം സ്ഥാനത്ത്. ചാത്തന്നൂർ (84), കൊട്ടാരക്കര (46.5), ചവറ (32), കുളക്കട ( 24), കുണ്ടറ (23), കരുനാഗപ്പള്ളി (16), വെളിയം (12), ചടയമംഗലം (7), ശാസ്താംകോട്ട (5) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്കൂളുകളിൽ 56.5 പോയിന്റ് സ്വന്തമാക്കിയ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ളോ ഇൻഡ്യൻ എച്ച്.എസ്.എസ് ആണ് മുന്നിൽ. 7 സ്വർണവും 6 വെള്ളിയും 4 വെങ്കലവുമാണ് ഇവിടത്തെ കായിക താരങ്ങൾ നേടിയെടുത്തത്. പൂതക്കുളം ഗവ.എച്ച്.എസ്.എസ് 47 പോയിന്റുമായി രണ്ടാം സ്ഥാനത്തും അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് 39 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.