കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നേതൃത്വത്തിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ കൊല്ലത്ത് നടത്തുന്ന ശ്രീനാരായണ അന്താരാഷ്ട്ര സാഹിത്യ-സാംസ്കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം 22ന് നടക്കും. വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ളബ്ബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ലോഗോ പ്രകാശനം ചെയ്യും. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി.പി.ജഗതിരാജ് അദ്ധ്യക്ഷനാകുമെന്ന് ജനറൽ കൺവീനർ അഡ്വ.ബിജു.കെ.മാത്യു അറിയിച്ചു.