bike
മുഹമ്മദ്

കരുനാഗപ്പള്ളി: മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആയണിവേലിക്കുളങ്ങരയിൽ ചെന്നിറവിളയിൽ അൻവർ എന്ന് വിളിക്കുന്ന മുഹമ്മദ് (22) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിൽ ഇന്നലെ പട്രോളിംഗ് നടത്തുകയായിരുന്ന കൺട്രോൾ റൂം വാഹനം കരുനാഗപ്പള്ളിയിൽ നിന്ന് തറയിൽമുക്ക് ഭാഗത്തേക്ക് പോകുന്ന റോഡിൽ സംശയാസ്പദമായി കണ്ട ബൈക്ക് തടഞ്ഞു നിറുത്തി നടത്തിയ പരിശോധനയിലാണ് മുഹമ്മദ് പിടിയിലാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വാഹനം ഈ മാസം 12ന് ഇടക്കുളങ്ങര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് മോഷണം പോയ വാഹനമാണെന്നും കണ്ടെത്തി. കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ സലീം, സി.പി.ഒ അനീഷ്, കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.