പുനലൂർ: പിങ്ക് പൊലീസ് അടക്കമുള്ള പൊലീസുകാരുടെ സേവനം ഇനി പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ലഭിക്കും. ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് നാടിന് സമർപ്പിച്ചു. പി.എസ്.സുപാൽ എം.എൽ.എയാണ് എയ്ഡപോസ്റ്റ് നാടിന് സമർപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ ,റൂറൽ പൊലീസ് സൂപ്രണ്ട് സാബുമാത്യൂ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.പി.എ.അനസ്, വസന്തരഞ്ചൻ, ബിനോയ് രാജൻ, പ്രീയപിള്ള,പ്രതിപക്ഷനേതാവ് ജി.ജയപ്രകാശ്, കൗൺസിലർമാരായ അജിആന്റണി, നിമ്മി എബ്രഹാം, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സജേഷ്, പുനലൂർ ഡി.വൈ.എസ്.പി ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.